ഞെട്ടേണ്ട, അനുശ്രീയ്ക്ക് വട്ടായതല്ല ; നടിയുടെ പോപ്പിക്കുട പരസ്യത്തിന്റെ ഡബ്‌സ്മാഷ് വേര്‍ഷന്‍ വൈറൽ

single-img
5 July 2019

പോപ്പി കുടയുടെ പരസ്യത്തിലെ പ്രശസ്തമായ എന്‍റെ മഴക്കെന്‍റെ പോപ്പി, എന്‍റെ മഴക്കെന്‍റെ പോപ്പിക്കുട എന്ന പാട്ടിന് തന്‍റേതായ വേര്‍ഷനുമായി നടി അനുശ്രീ. കുടയും ചൂടി മുറിക്കുള്ളില്‍ നിന്ന് പകര്‍ത്തിയ വീഡിയോ എന്തായാലും വൈറലാകുകയാണ്. അനുശ്രീ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇരു വശത്തേക്കും മുടി കെട്ടി കൊച്ചു കുട്ടികള്‍ പിടിക്കുന്നത് പോലെ കുട പിടിച്ചാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.ഇതിൽ ഏറ്റവും രസകരം “വട്ടാണല്ലേ ????എന്നോട് കുറെപ്പേരു ചോദിച്ചു???അതെന്താ അങ്ങനെ ???ഇതുകൊണ്ടൊക്കെ തന്നെയാ ചോദിച്ചേ “എന്ന അടിക്കുറിപ്പാണ്. അടിപൊളി കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. ‘വെറുതയല്ല ഇപ്പോ മഴ പെയ്യാത്തത്’, ‘അനൂ നിനക്ക് എന്തു പറ്റിയെടാ കണ്ണാ’ എന്നിങ്ങനെ രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ.

https://www.facebook.com/watch/?v=2362447067147598