കൊല്ലത്ത് വാടകവീട്ടിൽ യുവതിയുടെ മൃതദേഹം; ഒപ്പമുണ്ടായിരുന്ന ബന്ധു റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

single-img
4 July 2019

കൊല്ലം പുത്തുർ വൊണ്ടറിൽ യുവതിയെ വാടക വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി. മുഴിക്കോട് സ്വദേശിനി സ്മിത (32) ആണ് മരിച്ചത്. യുവതിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിന്റെ മൃതദേഹം റയില്‍വേ ട്രാക്കില്‍ കണ്ടെത്തി.

Support Evartha to Save Independent journalism

മങ്ങാട് സ്വദേശി സനീഷിന്റെ മൃതദേഹം കണ്ടത് കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ്. മരിക്കുന്നതിനു മുൻപ് സനീഷ് വിളിച്ചറിയിച്ചതനുസരിച്ച് സ്മിതയുടെ സുഹൃത്തായ യുവതിയും ഭർത്താവും രാവിലെ വീട്ടിലെത്തി നോക്കിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. സ്മിതയുടെ രണ്ടു മക്കൾ വീട്ടിലുണ്ടായിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.