സമരം എന്നത് ഖദർ ഉടയാതെയാകണം എന്ന പിടിവാശി നേതാക്കൾ ഉപേക്ഷിക്കണം; കൊല്ലം ഡിസിസി രാഷ്ട്രീയ പ്രമേയം

single-img
4 July 2019

കോൺഗ്രസിന്റെ കേന്ദ്ര സംസ്ഥാന നേത്യത്വങ്ങളെ വിമർശിച്ച് കൊല്ലം ഡിസിസിയുടെ ജില്ലാ നേതൃക്യാംപിൽ രാഷ്ട്രീയ പ്രമേയം. ഏത് സമരമായാലും ഖദർ ഉടയാതെയാകണം എന്ന പിടിവാശി നേതാക്കൾ ഉപേക്ഷിക്കണമെന്നും ഡിസിസി വൈസ് പ്രസിഡന്‍റ് ചിറ്റുമൂല നാസർ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് പരാജയത്തിൽ നിരാശയുടെ സമയമല്ല ഇതെന്നും പ്രത്യയശാസ്ത്രപരമായി കൂട്ടാവുന്നവരെ ഒപ്പം നിർത്തി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി മുന്നേറണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കൾക്കെതിരെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ ആക്ഷേപം ചൊരിഞ്ഞ ബ്രാഞ്ച് മുതൽ സംസ്ഥാന സെക്രട്ടേറിയറ്റ് തലം വരെയുള്ളവർക്കെതിരെ സംസാരിക്കുന്ന തെളിവുകളുകളടക്കമുള്ള ആരോപണം വന്നു. ഈ കാര്യങ്ങളിൽ ഉണ്ടായ പ്രതികരണം സദാചാര ബോധത്താൽ പരിമിതപ്പെടുത്തേണ്ടിയിരുന്നോയെന്നും പ്രമേയം ചോദിക്കുന്നു.

പാർട്ടിയിൽ ഒരേ പദവിയിൽ പത്ത് വർഷം പൂർത്തിയാക്കിയവർ തൽസ്ഥാനത്ത് നിന്ന് മാറി പുതിയ ആളുകൾക്ക് അവസരം നൽകണമെന്നും സംഘടനാ പ്രമേയം ആവശ്യപ്പെടുന്നു.