നഗരസഭയിൽ തുടരെ മോഷണങ്ങൾ; നാലു കൗൺസിലർമാരെ ചോദ്യം ചെയ്ത് പൊലീസ്

single-img
29 June 2019

ന​ഗരസഭാ ഓഫീസിൽ സ്ഥിരം സമിതി അധ്യക്ഷയുടെ ബാ​ഗിൽ നിന്ന് പണം നഷ്ടപ്പെട്ട സംഭവത്തിൽ നാല് കൗൺസിലർമാരെ പൊലീസ് അഞ്ച് മണിക്കൂർ ചോദ്യം ചെയ്തു. കഴിഞ്ഞ 20നാണ് സ്ഥിരം സമിതി ആധ്യക്ഷയുടെ ഓഫീസ് മുറിയിലെ അലമാരയ്ക്കുള്ളിലെ ബാ​ഗിൽ സൂക്ഷിച്ചിരുന്ന 38,000 രൂപ നഷ്ടപ്പെട്ടത്. 

വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ളവരാണ് പൊലീസ് ഉദ്യോ​ഗസ്ഥരുടെ ചോ​ദ്യം ചെയ്യലിന് വിധേയരായത്. സംഭവ സമയം മുറിയിലെത്തിയവരുടെ വിവരങ്ങൾ സ്ഥിരം സമിതി അധ്യക്ഷയിൽ നിന്ന് ശേഖരിച്ച പൊലീസ്, കൗൺസിലർമാർ ഉൾപ്പെടെ ചിലരുടെ വിരലടയാളങ്ങൾ ശേഖരിച്ചിരുന്നു. നുണ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയമായ നടപടികൾക്കും തയ്യാറാണെന്ന് കൗൺസിലർമാർ പൊലീസിനെ അറിയിച്ചതായാണ് വിവരം. 

ഒരു വർഷത്തിനിടെ ന​ഗരസഭാ ഓഫീസിൽ അഞ്ചാമത്ത് സംഭവമാണിത്. ഒന്നര ലക്ഷത്തോളം രൂപയും സ്വർണ നാണയവും നഷ്ടപ്പെട്ടിരുന്നു. കൗൺസിലർമാരും ജീവനക്കാരും സന്ദർശകരുമെല്ലാം മോഷണത്തിനിരകളായിട്ടുണ്ട്.