അവൾക്ക് ലില്ലി പൂക്കൾ ഏറെ ഇഷ്ടമായിരുന്നു; സുനന്ദ പുഷ്കറിൻ്റെ ജന്മദിനത്തിൽ ഒാർമ്മക്കുറിപ്പുമായി ശശി തരൂർ

single-img
28 June 2019

സുനന്ദ പുഷ്‌കറിന്റെ ജന്മദിനത്തിൽ ഒാർമ്മക്കുറിപ്പുമായി ശശി തരൂർ എംപി. ഭാര്യയുടെ പിറന്നാൾ ദിവസം അവരെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചികൊണ്ട്  ശശി തരൂർ ട്വീറ്റ് ചെയ്യുകയായിരുന്നു. 

’56 വർഷങ്ങൾക്ക് മുമ്പുള്ള ഈ ദിവസമാണ് കാശ്മീരിലെ സോപോറിൽ അവൾ ജനിച്ചത്. ലില്ലി പൂക്കൾ അവൾക്ക് ഏറെ ഇഷ്ടമായിരുന്നു. ഇതറിയാവുന്ന ഒരു സുഹൃത്ത് ഇന്ന് രാവിലെ ലില്ലി പൂക്കൾ അയച്ച് തന്നു’- ശശി തരൂർ ട്വിറ്ററിലൂടെ പറഞ്ഞു. 

സുനന്ദ പുഷ്കറിന്റെ ചിത്രത്തിന് മുന്നിൽ ആ പൂക്കൾ വച്ചിരിക്കുന്നതും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. 2010ലാണ് ശശി തരൂ‌ർ സുനന്ദ പുഷ്‌കറിനെ വിവാഹം കഴിച്ചത്. 2014 ജനുവരി 17ന് സുനന്ദ പുഷ്‌കറിനെ ന്യൂഡൽഹിയിലെ ലീല ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.