യുപിയില്‍ മയക്കുമരുന്ന് വില്‍ക്കുവാന്‍ വിസമ്മതിച്ച 14 കാരന്റെ വായില്‍ ആസിഡ് ഒഴിച്ചു

single-img
28 June 2019

മയക്കുമരുന്ന് വില്‍ക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചതിന് മൂന്ന് പേര്‍ ചേര്‍ന്ന് 14 കാരന്റെ വായില്‍ ആസിഡ് ഒഴിച്ചു. യുപിയില്‍ ല്ക്‌നൗവിനടുത്ത് ഫൈജുല്ലാഗഞ്ചിലാണ് സംഭവം. ഇന്ന് രാവിലെ വീട്ടില്‍ നിന്നും പുറത്തുപോയ കുട്ടി ഉച്ചയ്ക്ക് വായ തുണിവെച്ച് പൊത്തിപ്പിടിച്ചാണ് തിരികെ വന്നത്. ഉടന്‍ തന്നെ വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു.

പോലീസ് ചോദിച്ചപ്പോള്‍ മൂന്ന് പേര്‍ ചേര്‍ന്ന് ആസിഡ് വായിലേക്ക് ഒഴിച്ചതാണെന്ന് കുട്ടി ആംഗ്യത്തില്‍ അറിയിച്ചു. ഈ പ്രദേശത്ത്മയക്കുമരുന്ന് വിതരണം ചെയ്യാന്‍ മൂന്ന് പേര്‍ കുട്ടിയെ നിരന്തരമായി നിര്‍ബന്ധിച്ചതായും അതിന് വിസമ്മതിച്ചതാണ് ക്രൂരമായ ആക്രമണത്തിന് കാരണമെന്ന് കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞു.

ആസിഡ് ആക്രമണത്തില്‍ കുട്ടിയുടെ സ്വനതന്തുവിന് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെങ്കിലും പൂര്‍ണമായും സംസാരിക്കാന്‍ കഴിയാത്ത വിധമാണ്. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഫൈജുല്ലാഗഞ്ച് സ്വദേശി നൂറിനെ കസ്റ്റഡിയിലെടുത്തു. കൂടെയുള്ള മറ്റ് രണ്ട് പ്രതികള്‍ക്കായുളള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.