ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി; ഡിആര്‍എസിന്റെ സഹായത്തോടെ രോഹിതിനെ പുറത്താക്കി വിന്‍ഡീസ്

single-img
27 June 2019

Support Evartha to Save Independent journalism

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 23 പന്തില്‍ 18 റണ്‍സുമായി രോഹിത് ശര്‍മയാണ് പുറത്തായത്. ഒന്നുവീതം ബൗണ്ടറിയും സിക്‌സും കണ്ടെത്തിയ രോഹിത്തിനെ, കെമര്‍ റോച്ചിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പ് ക്യാച്ചെടുത്താണ് പുറത്താക്കിയത്. അംപയര്‍ ഔട്ട് നിഷേധിച്ചെങ്കിലും ഡിആര്‍എസിന്റെ സഹായത്തോടെയാണ് വിന്‍ഡീസ് വിക്കറ്റ് സ്വന്തമാക്കിയത്.

നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ ലോകകപ്പില്‍ ഇതുവരെ ഇവിടെ നടന്ന മൂന്നു മല്‍സരങ്ങളിലും ആദ്യം ബാറ്റു ചെയ്ത ടീമാണ് ജയിച്ചത്. കഴിഞ്ഞ മല്‍സരത്തില്‍ അഫ്ഗാനെതിരെ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി.