തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാല്‍ തിരുത്തണം; സി.പി.എമ്മിനെതിരെ പരോക്ഷ വിമര്‍ശനവുമായി ആന്തൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍

single-img
27 June 2019

കണ്ണൂര്‍: ആന്തൂരിലെ ആത്മഹത്യയില്‍ പി.കെ. ശ്യാമളക്കെതിരെയും സി.പി.എമ്മിനെതിരെയും നഗരസഭ വൈസ് ചെയര്‍മാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാല്‍ അത് തിരുത്തണമെന്നും വാദിക്കാനോ ജയിക്കാനോ നില്‍ക്കരുതെന്നുമാണ് നഗരസഭ വൈസ് ചെയര്‍മാന്‍ കെ. ഷാജു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് ഷാജു കോമറേഡ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും ഇത്തരത്തില്‍ പോസ്റ്റ് വന്നത്. എന്നാല്‍ വിവാദമായെന്ന് കണ്ടതോടെ അത് പിന്‍വലിച്ചു. ഫെയ്‌സ്ബുക്കിന് പുറമെ പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളിലും കെ. ഷാജു പി.കെ. ശ്യാമളയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

പ്രവാസിയുടെ ആത്മഹത്യയില്‍ ‘വളരുന്ന ആന്തൂര്‍’ എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ നിലനിന്നിരുന്ന ഈ പ്രതിഷേധമാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലെ പരസ്യ പ്രതികരണത്തിലൂടെ വ്യക്തമാക്കിയത്.