ബിജെപിയെ നമ്മള്‍ ഒരുമിച്ച് നിന്ന് എതിര്‍ക്കണം; സിപിഎം – കോണ്‍ഗ്രസ് പാര്‍ട്ടികളോട് മമതാ ബാനര്‍ജി

single-img
26 June 2019

ബിജെപിക്കെതിരെ ഒരിമിച്ച് നിന്ന് പ്രവര്‍ത്തിക്കാന്‍ സിപിഎം- കോണ്‍ഗ്രസ് പാര്‍ട്ടികളോട് സഹകരണം സഹകരണം ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ‘ ബിജെപിക്ക് ജനങ്ങള്‍ വോട്ട് ചെയ്താല്‍ ഭട്പര പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ കരുതുന്നത്, നമ്മളെല്ലാം, തൃണമൂല്‍ കോണ്‍ഗ്രസ് – .സിപിഎം- കോണ്‍ഗ്രസ് എല്ലാവരും ഒന്നിച്ചുനിന്ന് ബിജെപിയെ എതിര്‍ക്കണം എന്നാണ്.

ഒരുമിച്ച് നില്‍ക്കുക എന്നതിന് രാഷ്ട്രീയമായി ഒന്നിച്ചുനില്‍ക്കണമെന്ന് അര്‍ത്ഥമില്ല. പക്ഷേ ദേശീയതലത്തിലുള്ള സമാനമായ അഭിപ്രായങ്ങളില്‍ നമ്മള്‍ ഒന്നിച്ചുനില്‍ക്കണം.’ പശ്ചിമ ബംഗാള്‍ നിയമസഭയിലായിരുന്നു തൃണമൂല്‍ അധ്യക്ഷ കൂടിയായ മമത ഇക്കാര്യം പറഞ്ഞത്. മൂന്നര ദശാബ്ദത്തോളം ബംഗാള്‍ ഭരിച്ച സിപിഎമ്മിനെ തകര്‍ത്ത് 2011-ലാണ് മമതയുടെ തൃണമൂല്‍ അധികാരത്തിലേറുന്നത്.

അതിന് ശേഷം ഇപ്പോള്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാത്രമാണ് തൃണമൂല്‍ കാര്യമായ മത്സരം നേരിട്ടത്. ഇക്കുറി 22 സീറ്റാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്കു നേടാനായത്. വളരെ പിന്നിലായിരുന്ന ബിജെപിയകട്ടെ 18 സീറ്റുകള്‍ നേടുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് ആരംഭിച്ച സംഘര്‍ഷങ്ങളില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടതും മമതയ്ക്കു തിരിച്ചടിയായിരുന്നു. ബംഗാളില്‍ ഇപ്പോഴും സംഘര്‍ഷങ്ങള്‍ തുടരുകയാണ്.