‘മാധ്യമങ്ങള്‍ക്ക് വാര്‍ത്തയുണ്ടാക്കി ആഘോഷിക്കാന്‍ എന്റെ മോള്‍ടെ ജീവിതം വേണ്ട’; ദിലീപിന്റെ ശുഭരാത്രി ട്രെയിലര്‍

single-img
25 June 2019

Doante to evartha to support Independent journalism

ആരാധകരെ വാനോളം ആവേശത്തിലാക്കി ദിലീപ് നായകനായി എത്തുന്ന ശുഭരാത്രിയുടെ ട്രെയിലര്‍. രണ്ട് മിനിട്ടാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം. ദിലീപിന്റെ കരുത്തുറ്റ അഭിനയമാണ് ട്രെയിലറിന്റെ ആകര്‍ഷണം. ചിത്രം മികച്ചൊരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന ഉറപ്പും ട്രെയിലര്‍ നല്‍കുന്നു.

സമകാലിക സംഭവങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ശുഭരാത്രി സംവിധാനം ചെയ്തിരിക്കുന്നത് വ്യാസന്‍ കെ.പിയാണ്. ഇന്ദിരാഗാന്ധിയെ വളരെയധികം ഇഷ്ടപ്പെടുന്ന കൃഷ്ണന്‍ എന്ന കഥാപാത്രമായിട്ടാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ ഭാര്യയുടെ വേഷമാണ് നായിക അനു സിതാരയ്ക്ക്.

മുഹമ്മദ് എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത് സിദ്ദിഖ് ആണ്. നാദിര്‍ഷയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിജയ് ബാബു, നെടുമുടി വേണു, സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍.

അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനുശേഷം വ്യാസന്‍ കെ.പി. (വ്യാസന്‍ എടവനക്കാട്) രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. അബ്രഹാം മാത്യു നിര്‍മിക്കുന്ന ചിത്രത്തിന്റെ വിതരണം അബാം മൂവീസ്. ഛായാഗ്രഹണം ആല്‍ബി. സംഗീതം ബിജിബാല്‍. എഡിറ്റിങ് കെ. എച്ച്. ഹര്‍ഷന്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി.