സംഘടനാ കാര്യങ്ങളില്‍ ഇടപെട്ടുകൊണ്ട്‌ രാഹുല്‍ ഗാന്ധി സജീവമാകുന്നു; നാല് സംസ്ഥാനങ്ങളില്‍ നേതൃയോഗം വിളിക്കാന്‍ നിര്‍ദ്ദേശം നല്‍കി

single-img
25 June 2019

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് ആവര്‍ത്തിക്കുമ്പോഴും പാര്‍ട്ടിയുടെ സംഘടനാ ചുമതലകളില്‍ രാഹുല്‍ഗാന്ധി സജീവമാകുന്നു. വിവിധ സംസ്ഥാനങ്ങളില്‍ സംസ്ഥാനതല നേതൃയോഗങ്ങളും, നിര്‍വ്വഹക സമിതിയും വിളിച്ചു ചേര്‍ക്കാന്‍ രാഹുല്‍ നിര്‍ദ്ദേശം നല്‍കി.

Support Evartha to Save Independent journalism

അധ്യക്ഷനാകാനില്ല എന്ന തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് സംഘടനാ കാര്യങ്ങളില്‍ രാഹുല്‍ ഇടപെട്ട് തുടങ്ങുന്നത്. അടുത്ത ദിവസം മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ രാഹുല്‍ നിര്‍ദ്ദേശം നല്‍കി. പിന്നീടുള്ള ദിവസങ്ങളില്‍ ഹരിയാന, ദില്ലി ഘടകങ്ങളുടെ യോഗവും നടക്കും.

ഈ സംസ്ഥാനങ്ങളില്‍ അടുതുതന്നെ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചര്‍ച്ച ചെയ്യാനാണ് യോഗങ്ങൾ ചേരുന്നത്. പാര്‍ട്ടി നിര്‍വ്വാഹകസമിതിയും, നേതൃയോഗങ്ങളും ചേരാന്‍ സംസ്ഥാനങ്ങള്‍ക്ക് നിർദേശം നൽകിയ രാഹുൽ പിന്നാലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലും പങ്കെടുക്കും.