സ്ത്രീകൾക്ക് ആഭ്യന്തര പരാതി സെൽ; വൈസ് പ്രസിഡന്റ് സ്ഥാനത്ത് വനിത: അടിമുടി മാറാൻ താര സംഘടന

single-img
25 June 2019

സ്ത്രീസൌഹൃദ നിലപാടുകളുമായി അടിമുടി മാറാൻ തീരുമാനിച്ച് താരസംഘടനയായ എഎംഎംഎ(AMMA) . സിനിമയില്‍ തൊഴിലെടുക്കുന്ന വനിതാ താരങ്ങള്‍ക്കായി സംഘടനയിൽ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കുവാൻ തീരുമാനമായി.

Doante to evartha to support Independent journalism

സ്ത്രീകൾക്കായി ആഭ്യന്തരപരാതി സെൽ രൂപീകരിക്കുക, എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കുറഞ്ഞത് നാലു സ്ത്രീകളെ ഉൾപ്പെടുത്തുക, സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്ക് നൽകുക എന്നിങ്ങനെ നിരവധി വിപ്ലവകരമായ തീരുമാനങ്ങളോടെ സംഘടനയുടെ ഭരണഘടന ഭേദഗതി ചെയ്യുമെന്നാണ് റിപ്പോർട്ട്. ഭേദഗതികൾ അടുത്ത വാർഷിക ജനറൽ ബോ‍ഡിയിൽ ചർച്ച ചെയ്യും.

താരസംഘടനയായ എഎംഎംഎയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രധാന്യം വേണമെന്ന് ആവശ്യപ്പെട്ട് നടിമാരായ പാര്‍വതി, രേവതി, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ രംഗത്തു വന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എഎംഎംഎ നേതൃത്വത്തിന് ഇവര്‍ കത്തു നല്‍കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കായി സംഘടനയ്ക്കുള്ളിൽ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ കളക്ടീവും താരസംഘടനയിലെ ആണ്‍മേല്‍ക്കോയ്മക്കെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു.