കുളിക്കാൻ കയറിയ യുവതിയുടെ ഫോട്ടോയെടുത്തു; വടകരയിൽ ഹോട്ടൽ അടിച്ചുതകർത്തു

single-img
24 June 2019

വടകരയില്‍  ഹോട്ടലില്‍ താമസിക്കാനെത്തിയ യുവതിയുടെ ഫോട്ടോ എടുത്തെന്ന പരാതിയില്‍ കുടുംബം ഹോട്ടല്‍മുറി അടിച്ചു തകര്‍ത്തു. യുവതി പുലര്‍ച്ചെ കുളിക്കാന്‍ കയറിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാരന്‍ കുളിമുറിയുടെ ജനല്‍ വഴി മൊബൈലില്‍ ഫോട്ടോ എടുത്തെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

Support Evartha to Save Independent journalism

ഡിവൈഎഫ്‌ഐ, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പൊലിസെത്തി ജീവനക്കാരെ കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരത്ത് നിന്നെത്തിയ കുടുംബത്തിനാണ്‌ ദുരനുഭവമുണ്ടായത്. എന്നാല്‍ കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലാത്ത കുടുംബം പരാതി നല്‍കിയിട്ടില്ല.