വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസം കഴിഞ്ഞപ്പോൾ ഭർത്താവിൻ്റെ 70000 രൂപയുമായി ഭാര്യ നാടുവിട്ടു; മുഖ്യമന്ത്രിക്ക് പരാതി

single-img
24 June 2019

വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസം കഴിഞ്ഞപ്പോൾ ഭര്‍ത്താവിന്റെ പണവുമായി ഭാര്യ നാടുവിട്ടതായി പരാതി. ഭാര്യ വഞ്ചിച്ചെന്നും സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് വിവരം പുറത്തു വരുന്നത്. ഹരിയാനയിലെ ജിന്ദ് എന്ന സ്ഥലത്താണ് സംഭവം നടന്നത്.

Support Evartha to Save Independent journalism

36കാരനായ സുരേന്ദര്‍ എന്നയാളെ കബളിപ്പിച്ചാണ് 70,000 രൂപയുമായി യുവതി കടന്നുകളഞ്ഞത്. ഇടനിലക്കാരന്‍ വഴി നടത്തിയ വിവാഹമാണ്. യുവതിയെക്കുറിച്ച് അധികമൊന്നും അന്വേഷിച്ചിരുന്നില്ല. 28വയസ്സുള്ള യുവതിയുമായി കൂടുതലൊന്നും അന്വേഷിക്കാതെ വിവാഹം നടത്തുകയായിരുന്നു.

എന്നാല്‍ വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോള്‍ പണവുമായി യുവതി നാടു വിട്ടുവെന്നാണ് പരാതി. ഈ പ്രദേശത്ത് സമാനമായ തട്ടിപ്പുകള്‍ വ്യാപകമാണെന്ന റിപ്പോർട്ടുകളുമുണ്ട്.