വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

single-img
24 June 2019

ഡല്‍ഹിയില്‍ വൃദ്ധ ദമ്പതികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ വസന്ത വിഹാറിലാണ് കൊല നടന്നത്. ദമ്പതികള്‍ക്കൊപ്പം ഇവരുടെ വീട്ടിലെ ജോലിക്കാരിയും കൊല്ലപ്പെട്ടിട്ടുണ്ട്. വിഷ്ണു കുമാര്‍ (80) ഭാര്യ ശിശി മധുര്‍(75) വീട്ടുജോലിക്കാരി കുഷ്ബു നൗത്തിയാല്‍(24) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സര്‍വീസില്‍ നിന്നും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു വിഷ്ണു കുമാര്‍. വിശ്രമ ജീവിതത്തിലുള്ള ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് വാതിലിനിടയിലൂടെ രക്തം ഒഴുകുന്നത് അയല്‍ക്കാര്‍ കണ്ടതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസ് എത്തി വാതില്‍ തുറന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മോഷണ ശ്രമം നടക്കുന്നതിനിടെയാകാം മൂന്ന് പേരും കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ ഒരു മകള്‍ മറ്റൊരിടത്താണ് താമസം. മറ്റൊരു മകന്‍ അടുത്തിടെ അപകടത്തില്‍ മരിച്ചിരുന്നു.