ഓർമ്മയിൽ ഒരു ശിശിരം റിലീസ് ജൂലായ് പകുതിയിലേക്കു മാറ്റി

single-img
24 June 2019

മാക്ട്രോ പിക്ചേഴ്സിനുവേണ്ടി വിവേക് ആര്യൻ സംവിധാനം ചെയ്യുന്ന “ഓർമ്മയിൽ ഒരു ശിശിരം” ജൂലായ് പകുതിയിയോടെ റിലീസ് ചെയ്യും. ആദ്യ പ്രണയത്തിന്റെ രസങ്ങളും നിഷ്കളങ്കതയും ആഘോഷിക്കുന്ന ചിത്രത്തിൽ ദീപക് പരംബോൽ, അനശ്വര എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

Doante to evartha to support Independent journalism

നിതിൻ, വർഷ അവരുടെ സുഹൃത്തുക്കൾ, സ്കൂളിലെ സാഹസികത എന്നിവയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നതെന്ന് സംവിധായകൻ വിവേക് ആര്യൻ പറഞ്ഞു.

കുടുംബം എങ്ങനെയാണ് ഓരോ ജീവിതത്തെയും സ്വാധീനിക്കുന്നതെന്നും യുവാക്കളുടെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്നതെന്നുമുള്ളതിന്റെ പ്രതിഫലനമാണ് ഈ ചിത്രമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നായികയായെത്തുന്ന അനശ്വര കഴിഞ്ഞ അഞ്ചുവർഷമായി കണ്ണൂർ സർവകലാശാലയിലെ കലാതിലകമായിരുന്നു.

എൽദോ മാത്യു, സാം, ജയിംസ്, അശോകൻ, നീന കുറുപ്പ്, അലൻസിയർ, പാർവതി, ശ്രീജിത് രവി, കോട്ടയം പ്രദീപ്, ഇർഷാദ്, എന്നു തുടങ്ങി ഒട്ടേറെപ്പേർ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.