ശബരിമലയെ ഉ​പ​ക​ര​ണ​മാ​ക്കി ബിജപി ചതിക്കുകയായിരുന്നു; രൂക്ഷ വിമർശനവുമായി എൻഎസ്എസ്

single-img
23 June 2019

ശബരിമല വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് രംഗത്ത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ശബരിമലയെ  ഉ​പ​ക​ര​ണ​മാ​ക്കി ച​തി​ക്കു​ക​യാ​ണ് ബിജെപി ചെ​യ്ത​തെ​ന്ന്​ എ​ൻ എ​സ് എ​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി ​സു​കു​മാ​ര​ൻ നാ​യ​ർ പറ‍ഞ്ഞു. എ​ല്ലാ വി​ഭാ​ഗ​ത്തി​ലും​ പെ​ട്ട വി​ശ്വാ​സി​ക​ൾ എ​തി​രാ​വു​ന്നു​വെ​ന്ന് ക​ണ്ട​പ്പോ​ൾ നി​യ​മ ന​ട​പ​ടി​ക​ളി​ലൊ​ന്നും  ശ്ര​ദ്ധി​ക്കാ​തെ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലൂ​ടെ യു​വ​തി പ്ര​വേ​ശ​നം ത​ട​യാ​നാ​ണ് ബിജെപി ശ്ര​മി​ച്ച​തെ​ന്നും അദ്ദേഹം പറഞ്ഞു.

എൻഎസ്എസ്​ ബ​ജ​റ്റ്​ സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത്​ സംസാരിക്കുകയായിരുന്നു സുകുമാരൻ നായർ. അ​ധി​കാ​രം കൈ​യി​ലി​രു​ന്ന സം​സ്ഥാ​ന-​കേ​ന്ദ്ര സ​ർ​ക്കാ​റു​ക​ള്‍ ഈ​ശ്വ​ര​വി​ശ്വാ​സ​വും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളും നി​ല​നി​ൽ​ക്ക​ണ​മെ​ന്ന വി​ശ്വാ​സി​ക​ളു​ടെ മൗ​ലി​കാ​വ​കാ​ശം സം​ര​ക്ഷി​ക്കാ​ൻ ഒ​രു നി​യ​മ​ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി കു​റ്റ​പ്പെ​ടു​ത്തി. ജാ​തി​മ​ത രാ​ഷ്​​ട്രീ​യ വ്യ​ത്യാ​സം കൂ​ടാ​തെ വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​നാ​യി ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന​തിന്റെ ഫ​ല​മാ​ണ്  തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ച​തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാ​മ​ജ​പ ഘോ​ഷ​യാ​ത്ര​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ അ​ധി​കാ​ര​വും ഖ​ജ​നാ​വും എ​ല്ലാ കു​ത്സി​ത​മാ​ർ​ഗ​ങ്ങ​ളും സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചെ​ങ്കി​ലും വി​ശ്വാ​സി​ക​ളെ കീ​ഴ​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. യു​വ​തി പ്ര​വേ​ശ​ന​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ക​യു​മാ​ണ് യു​ഡി​എ​ഫ് ചെ​യ്ത​ത്.

യുഡിഎഫിനെയും അദ്ദദമഹം വിമർശിച്ചു. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ഏ​കീ​ക​ര​ണ​മാ​ണ് ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തകർപ്പൻ ​വി​ജ​യ​ത്തി​ന്​ ആ​ധാ​ര​മെ​ന്ന യുഡിഎ​ഫ് വി​ല​യി​രു​ത്ത​ൽ വി​ശ്വാ​സി​ക​ളെ ക​ളി​യാ​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്. കേ​ര​ള​ത്തി​ൽ വി​ശ്വാ​സി വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് സ​മ്മ​തി​ക്കാ​ൻ യുഡി.എ​ഫോ കെപിസിസി പ്ര​സി​ഡന്റോ ത​യാ​റാ​യി​ല്ല. ഇ​നി​യും തെ​ര​ഞ്ഞെ​ടു​പ്പ്​ വ​രു​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ മ​റ​ക്ക​രുതെന്നും സുകുമാരൻ നായർ ഓർമ്മിപ്പിച്ചു.

കേ​ര​ള​ത്തി​ൽ പൊ​തു​പ്ര​തി​ഭാ​സ​മു​ണ്ടാ​യ​ത് വി​ശ്വാ​സി​ക​ൾ ഒ​രു​മി​ച്ച​തു​കൊ​ണ്ടാ​ണ്. ഇ​തി​ൽ ന്യൂ​ന​പ​ക്ഷ, ഭൂ​രി​പ​ക്ഷ വേ​ർ​തി​രി​വു​ണ്ടാ​ക്കു​ന്ന​ത് ചി​ല​രു​ടെ രാ​ഷ്​​ട്രീ​യ​മാ​ണെന്നും സുകുമാരൻ നായർ പറഞ്ഞു. എ​ല്ലാ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളോ​ടും സ​മ​ദൂ​ര നി​ല​പാ​ടാ​ണു​ള്ള​തെ​ന്നും ജി ​സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.