50000 രൂപ മുതല്‍ നാലുലക്ഷം രൂപ വരെ പല തവണകളായി യുതിക്ക് അയച്ചു; പാസ്‌പോര്‍ട്ടിന് പിന്നാലെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പുറത്ത്: ബിനോയിക്ക് എതിരെ കൂടുതൽ തെളിവുകൾ

single-img
23 June 2019

പാസ്‌പോര്‍ട്ടിന് പിന്നാലെ ബിനോയി കോടിയേരിക്ക് കുരുക്കായി കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബാങ്ക് അക്കൗണ്ട് രേഖകളുമാണ് ഇപ്പോള്‍ പുറത്തുവന്നത്. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയി പണം അയച്ചതിന്റെ രേഖകളാണ് പുറത്തായത്. 50000 രൂപ മുതല്‍ നാലുലക്ഷം രൂപ വരെ പല തവണകളായി യുവതിക്ക് ബിനോയി അയച്ചതിന്റെ രേഖകളാണ് പുറത്തു വന്നിരിക്കുന്നത്.

Support Evartha to Save Independent journalism

ബാങ്ക് അക്കൗണ്ടിലും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയി വിനോദിനി ബാലകൃഷ്ണന്‍ എന്നാണ്. നേരത്തെ ബിനോയിക്കെതിരെയുളള പാസ്‌പോര്‍ട്ട് രേഖകള്‍ പുറത്തുവന്നിരുന്നു.യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ കോളത്തില്‍ ബിനോയി വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2014 ലാണ് യുവതി പാസ്‌പോര്‍ട്ട് പുതുക്കിയത്.

2004 ല്‍ എടുത്ത പാസ്‌പോര്‍ട്ട് കാലഹരണപ്പെട്ടപ്പോഴാണ് യുവതി 2014 ല്‍ പാസ്‌പോര്‍ട്ട് പുതുക്കിയത്. മുംബൈയിലെ യുവതി ആദ്യം നല്‍കിയ പരാതിയിലെ സുപ്രധാന തെളിവാണ് ഇപ്പോള്‍ പുറത്തുവന്നത്. പാസ്‌പോര്‍ട്ടില്‍ യുവതിയുടെ പേരിനൊപ്പം രണ്ടാം പേരായി ബിനോയി എന്നു ചേര്‍ത്തിട്ടുമുണ്ട്.