കൃഷി നോക്കി നടത്താന്‍ പരോള്‍ അനുവദിക്കണം; ബലാത്സംഗ- കൊലപാതക കേസുകളില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹിം

single-img
22 June 2019

തനിക്ക് കൃഷി കൃഷി നോക്കി നടത്താന്‍ കോടതിയോട് പരോള്‍ ആവശ്യപ്പെട്ട് ബലാത്സംഗ- കൊലപാതക കേസുകളില്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹിം. ഇദ്ദേഹത്തിനെതിരെ രണ്ട് ബലാത്സംഗ കേസുകളും മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസുമാണ് ഇപ്പോള്‍ ഉള്ളത്. ഹരിയാനയിലുള്ള സിര്‍സയിലെ തന്‍റെ കൃഷിസ്ഥലത്ത് കൃഷി ഇറക്കാന്‍ പരോള്‍ അനുവദിക്കണമെന്നാണ് ഗുര്‍മീതിന്‍റെ ആവശ്യം.

Support Evartha to Save Independent journalism

കൃഷിക്കായ് 42 ദിവസത്തെ പരോളാണ് ഗുര്‍മീത് ആവശ്യപ്പെട്ടിരിക്കുന്നത്. ഗുര്‍മീത് നല്‍കിയ അപേക്ഷയില്‍ ജയില്‍ സുപ്രണ്ട് ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഗുര്‍മീതിനെ പുറത്തിറക്കുന്നത് അനുചിതമാണോയെന്നെ കാര്യത്തില്‍ ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് തേടി. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്‍റെ രേഖകള്‍ റവന്യു ഡിപ്പാര്‍ട്ട്മെന്‍റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഗുര്മീതിന്റെ തന്നെ ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവാണ് കോടതി വിധിച്ചത്. അതിന് പുറമേ മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ ഗുർമീത് റാം റഹീമിന് ജീവപര്യന്തം തടവും കോടതി വിധിച്ചിരുന്നു.