പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭാധ്യക്ഷ പികെ ശ്യാമള രാജി വെക്കേണ്ടെന്ന് സിപിഎം

single-img
22 June 2019

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ നഗരസഭാധ്യക്ഷ പികെ ശ്യാമള രാജി വെക്കേണ്ടെന്ന് സിപിഎം തീരുമാനം. വിഷയത്തില്‍ നഗരസഭാധ്യക്ഷ ശ്യാമളക്ക് ജാഗ്രതക്കുറവുണ്ടായതായും പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് വിലയിരുത്തി. പ്രവാസിയുടെ ആത്മഹത്യയെ തുടര്‍ന്നുള്ള വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത അടിയന്തര ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ശ്യാമള രാജി സന്നദ്ധത അറിയിച്ചിരുന്നു. ‌

പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കാന്‍ വൈകീട്ട് ആന്തൂരില്‍ സിപിഎം പൊതുയോഗം വിളിച്ചിട്ടുണ്ട്.
വ്യവസായിയുടെ വിഷയത്തില്‍ വീഴ്ച വരുത്തിയവർക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജനപ്രതിനിധികളുടെ കൌണ്‍സിലിന് മുകളില്‍ സെക്രട്ടറിമാര്‍ വാഴുന്ന അവസ്ഥ ഉണ്ടാകരുത്.അതിന് വേണ്ടി നിയമനിര്‍മാണം നടത്തണം. നഗരസഭാധ്യക്ഷ പികെ ശ്യാമളയെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.