ശബരിമലയിലെ ആചാര സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് കടകംപള്ളി സുരേന്ദ്രൻ

single-img
21 June 2019

ശബരിമലയിലെ ആചാര സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്തംബറില്‍ തന്നെ ഇക്കാര്യം താന്‍ ഉന്നയിച്ചിരുന്നെന്നും കടകംപള്ളി പറഞ്ഞു.

Support Evartha to Save Independent journalism

ശബരിമലയിലെ ആചാരം സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരുന്നെങ്കില്‍ അതു നല്ല കാര്യമാണ്. കേന്ദ്ര സര്‍ക്കാരാണ് അതു ചെയ്യേണ്ടത്. കേന്ദ്രം അങ്ങനെ നിയമം കൊണ്ടുവരുമെങ്കില്‍ സ്വാഗതാര്‍ഹമാണെന്നും കടകംപള്ളി പറഞ്ഞു.

വിശ്വാസികളെ തെരുവില്‍ ഇറക്കരുതെന്നാണ് തന്റെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി.പാര്‍ലമെന്റില്‍ ആര്‍എസ്പി അംഗം എന്‍കെ പ്രേമചന്ദ്രന്‍ കൊണ്ടുവരുന്ന സ്വകാര്യ ബില്ലിന്റെ ഗതി എന്താവും എ്ന്ന കാര്യത്തില്‍ എല്ലാവര്‍ക്കും അറിവുള്ളതാണെന്ന് കടകംപള്ളി അഭിപ്രായപ്പെട്ടു.

താന്‍ ഇങ്ങനെയൊരു ബില്‍ കൊണ്ടുവന്നു എന്നു പറയാനായിരിക്കാം അേേദ്ദഹം ശ്രമിക്കുന്നത്. അതുകൊണ്ടു കാര്യമില്ലെന്ന് ദേവസ്വം മന്ത്രി പറഞ്ഞു.