കോഴിക്കോട് കീഴ്പയ്യൂര്‍ വെസ്റ്റ്‌ എല്‍ പി സ്‌കൂളില്‍ ഉച്ചഭക്ഷണത്തില്‍ നിന്നും കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

single-img
21 June 2019

കോഴിക്കോട് ജില്ലയിലെ കീഴ്പയ്യൂര്‍ വെസ്റ്റ് എല്‍പി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ഇതിനെ തുടര്‍ന്ന് 20 കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മുതലായിരുന്നു കുട്ടികള്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്.

16 കുട്ടികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. എന്നാല്‍ പിന്നീട് ഇതേ കാരണത്താല്‍ കൂടുതല്‍ കുട്ടികള്‍ ഇന്ന് സ്‌കൂളിലെത്തിയിട്ടില്ലെന്ന് വ്യക്തമായതോടെ ഇന്നലെ ഉച്ചയ്ക്ക് നല്‍കിയ ഭക്ഷണത്തില്‍ നിന്നാവും വിഷബാധയുണ്ടായതെന്ന നിഗമനത്തിലേക്ക് എത്തുകയായിരുന്നു.