ആകാംക്ഷ നിറച്ച് ‘എവിടെ’ ട്രെയിലര്‍

single-img
21 June 2019


പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കി ‘എവിടെ’യുടെ ട്രെയിലര്‍. കെ.കെ. രാജീവ് സംവിധാനം ചെയ്യുന്ന ‘എവിടെ’ ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണെന്നാണ് സൂചനകള്‍. ആശ ശരത്ത്, ബൈജു, മനോജ് കെ. ജയന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ബോബി സഞ്ജയാണ് കഥ. സി.കൃഷ്ണന്റെതാണ് തിരക്കഥ. ഹോളിഡേ മൂവീസിന്റെ ബാനറില്‍ ജൂബിലി പ്രൊഡക്ഷന്‍സ്, പ്രകാശ് മൂവി ടോണ്‍, മാരുതി പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഔസേപ്പച്ചനാണ് ചിത്രത്തിന്റെ സംഗീതം. കെ. ജയകുമാറും ബി.കെ. ഹരിനാരായണനുമാണ് ഗാനരചന.

മിനിസ്‌ക്രീനില്‍ ഏറെ ജനപ്രിയമായ ഒരുപിടി സീരിയലുകള്‍ ഒരുക്കിയ സംവിധായകനാണ് കെ.കെ. രാജീവ്. അവിചാരിതം, ഓര്‍മ്മ, സ്വപ്നം, ആഗ്‌നേയം, ഈശ്വരന്‍ സാക്ഷിയായി, പോക്കുവെയില്‍ തുടങ്ങി നിരവധി സീരിയലുകള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. അദ്ദേഹം ആദ്യമായി ഒരുക്കുന്ന സിനിമയാണ് എവിടെ.