സ്വര്‍ണ വില കുതിച്ചുകയറി: പവന് 25,000 കടന്നു

single-img
20 June 2019

സ്വര്‍ണവില കുത്തനെ കൂടി. പവന് 560 രൂപ കൂടി ഇരുപത്തി അയ്യായിരത്തി ഒരുനൂറ്റി ഇരുപത് രൂപയായി. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 3140 രൂപയായി. ആഗോള വിപണിയില്‍ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 40 ഡോളറാണ് കൂടിയത്.

നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ അമേരിക്കയില്‍ പലിശ കുറച്ചേക്കുമെന്ന സൂചനകളാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. കഴിഞ്ഞ ദിവസം ചേര്‍ന്ന അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ അവലോകന യോഗത്തില്‍ പലിശനിരക്കില്‍ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും അടുത്ത മാസം പലിശ കുറക്കുമെന്നാണ് വിലയിരുത്തല്‍.