കൊല്ലത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ സഹപാഠിയും സഹോദരനും ചേർന്ന് പീഡിപ്പിച്ചു

single-img
19 June 2019

കൊല്ലം ജില്ലയിലെ അഞ്ചലില്‍ പ്ലസ് ടു വിദ്യാർത്ഥിനിയെ സഹപാഠിയും സഹോദരനും ചേർന്ന് പീഡിപ്പിച്ചു.
തുടര്‍ന്ന് പീഡന വിവരം പുറത്ത് പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്തു. അഞ്ചലിലുള്ള സ്വകാര്യ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെയാണ് അഞ്ചല്‍ അഗസ്ത്യകോട് സ്വദേശികളായ സഹപാഠിയും ഇയാളുടെ സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചത്.

പോലീസ് ഇരുവരെയും പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അഞ്ചലിനടുത്ത് അഗസ്ത്യകോട് സ്വദേശികളായ 18 വയസുകാരനായ അഫ്സര്‍, സഹോദരന്‍ 20 വയസുള്ള ഇജാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.