ക്ഷേത്രത്തില്‍ പ്രവേശിച്ചെന്ന് ആരോപണം; ദളിത് ബാലനെ ചുടുകട്ടയിലിരുത്തി പൊള്ളിച്ചു

single-img
19 June 2019

ക്ഷേത്രത്തില്‍ പ്രവേശിച്ചെന്ന് ആരോപിച്ച്കൊണ്ട് ദളിത് വിഭാഗത്തില്‍ പെട്ട കുട്ടിയെ ചുടുകട്ടയിലിരുത്തി പൊള്ളിച്ചു. മഹാരാഷ്ട്രയിലെ അര്‍വിയിലായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ പരിസരത്തു നിന്നും മോഷണം ആരോപിച്ച് പിടികൂടിയ എട്ടുവയസ്സുകാരനെയാണ് ചുടുകട്ടിയില്‍ ഇരിത്തി പൊള്ളിച്ചത്. സാരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Support Evartha to Save Independent journalism

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെയാണ് എട്ടുവയസ്സുകാരനെ നഗ്നനാക്കി ചുടുകട്ടയില്‍ ഇരുത്തിയത്.
കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവത്തില്‍ പോലീസ് എസ് സി എസ് ടി നിയമം 1989 ലെ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.കുട്ടിയുടെ കൈകള്‍ ബന്ധിച്ച ശേഷം ബലം പ്രയോഗിച്ച് ചൂടുകട്ടയില്‍ ഇരുത്തുകയായിരുന്നെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. വിവരം അറിഞ്ഞ് തിരക്കാന്‍ ചെന്ന അമ്മയേയും പ്രതി ആക്ഷേപിച്ചു. സംഭവം സംസ്ഥാന നിയമസഭയില്‍ ഉന്നയിക്കുമെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് നേതാവ് ധനരാജ് മുണ്ഡെ പറഞ്ഞതായി എന്‍ ഡി ടിവി റിപ്പോര്‍ട്ടു ചെയ്യുന്നു.