കോടീശ്വരൻ നൽകിയ 63 കോടിയുടെ ഓൺലൈൻ കൊട്ടേഷൻ: കൌമാരക്കാരി കൊലപ്പെടുത്തിയത് ആത്മസുഹൃത്തിനെ

single-img
19 June 2019

ഓൺലൈൻ വഴി പരിചയപ്പെട്ട അപരിചിതനായ ‘കോടീശ്വരൻ’ വാഗ്ദാനം ചെയ്ത പണത്തിനായി തന്റെ ആത്മസുഹൃത്തിനെ കൊലപ്പെടുത്തി കൗമാരക്കാരി. ലൊസാഞ്ചലസിലെ അലാസ്കയിലാണ് 9 മില്യൻ ഡോളറിനായി (62.68 കോടി ഇന്ത്യൻ രൂപ) ക്രൂരമായ കൊലപാതകം നടന്നത്.

ഡെനാലി ബെര്‍മറി എന്ന പെണ്‍കുട്ടിയാണ് സുഹൃത്തിനെ കൊന്നത്. ഓണ്‍ ലൈന്‍ വഴി പരിചയപ്പെട്ട ഡാരിന്‍ സ്‌കില്‍മില്ലര്‍(21) എന്നയാളാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇയാള്‍ പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. അമേരിക്കയിലെ ലൊസാഞ്ചല്‍സിലാണ് സംഭവം.

21 വയസുകാരനായ സ്കിൽമില്ലർ ഇന്ത്യാന സ്വദേശിയാണ്. ഇരുവരും ഓൺലൈൻ വഴിയാണു പരിചയപ്പെട്ടത്. ബെർമർ കൃത്യനിർവഹണത്തിനായി നാലു പേരുടെ സഹായവും തേടി. ബെർമറുടെ അടുത്ത സുഹൃത്ത് കൂടിയായ സിന്തിയ ഹോഫ്മാനാണു ക്രൂരകൃത്യത്തിന് ഇരയായത്.

ബെർമറും കെയ്ടൻ മക്തേഷ് എന്ന ആൺകുട്ടിയും ചേർന്നു ജൂൺ രണ്ടിന് തന്റെ സുഹൃത്തിനെ വിനോദയാത്രയ്ക്കെന്നു പറഞ്ഞ് തെക്കു പടിഞ്ഞാറൻ ആങ്കറേജിലെ തണ്ടർബേർഡ് വെള്ളച്ചാട്ടത്തിനരികിൽ എത്തിച്ചു. ആളില്ലാത്ത സ്ഥലത്തുവച്ച് ബെർമറും സഹായിയും ചേർന്ന് സിന്തിയയെ കൈകാലുകൾ ടേപ്പ് ഉപയോഗിച്ച് വരിഞ്ഞുമുറുക്കി ബന്ദിയാക്കി തലയ്ക്കുപിന്നിൽ വെടിയുതിർത്തു. ശേഷം വെള്ളച്ചാട്ടത്തിലേക്ക് തള്ളിയിട്ടു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം ഡെനാലി ഇവ സ്‌നാപ് ചാറ്റിലൂടെ ഡാരിന് അയച്ചുകൊടുത്തു. 

ജൂണ്‍ നാലിന് സിന്തിയയുടെ മൃതദേഹം പുഴയില്‍നിന്നു ലഭിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. 

കോടിപതിയായ ‘ടൈലര്‍’ എന്ന പേരില്‍ വ്യാജ വിലാസം ഉണ്ടാക്കിയാണ് ഡാരിന്‍ ഡെനാലിയുമായി സംസാരിച്ചിരുന്നത്. സിന്തിയയ്ക്ക് പഠനവൈകല്യങ്ങൾ ഉണ്ടായിരുന്നെന്നും 19 വയസ്സുണ്ടായിരുന്നെങ്കിലും പന്ത്രണ്ടുകാരിയെപ്പോലെയാണു മകൾ പെരുമാറിയിരുന്നതെന്നും സിന്തിയയുടെ അച്ഛൻ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കൂടുതൽ തെളിവുകൾക്കായി ബെർമറുടെ ഫോൺ പരിശോധിച്ച പൊലീസുകാർക്ക് ‍‍ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. പ്രായപൂർത്തിയാകാത്തതുൾപ്പെടെ നിരവധി പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങളാണ് സ്കിൽമില്ലറുടെ നിർദേശപ്രകാരം ബെർമർ അയാൾക്ക് അയച്ചിരുന്നത്.

മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊല്ലാനും ഇരുവരും ചേര്‍ന്ന് പദ്ധതി ഇട്ടിരുന്നു.