യുപിഎയും സഖ്യകക്ഷികളും ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് ബിജെപി എംപിയെ

single-img
18 June 2019

യുപിഎയും സഖ്യകക്ഷികളും ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് ബിജെപിയുടെ ഓം ബിര്‍ളയെ കോണ്‍ഗ്രസിന്റെ പുതിയ ലോക്‌സഭാ കക്ഷി നേതാവായ അധിര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് വാര്‍ത്താ ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പക്ഷെ ഡെപ്യൂട്ടി സ്പീക്കര്‍ പദവി സംബന്ധിച്ച കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Support Evartha to Save Independent journalism

ലോക്സഭയിലേക്ക് സ്പീക്കര്‍ പദവിയില്‍ ബിര്‍ളയെ പിന്തുണയ്ക്കുമെന്നു വ്യക്തമാക്കിക്കൊണ്ടുള്ള പ്രമേയം കോണ്‍ഗ്രസ് സഭയില്‍ നല്‍കിക്കഴിഞ്ഞതായി ചൗധരി അറിയിച്ചു. യുപിഎ സഖ്യകഷികള്‍ ഇന്ന് പാര്‍ലമെന്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. പാര്‍ലമെന്റിലെ സമ്മേളനത്തില്‍ പ്രതിപക്ഷം സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ഡെപ്യൂട്ടി സ്പീക്കര്‍ പദവി ലോക്സഭയിലേത് പരമ്പരാഗതമായി പ്രതിപക്ഷത്തിനാണ് ലഭിക്കാറുള്ളത്. ഇക്കുറിയും അതില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. രാജസ്ഥാനിലെ കോട്ട മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ബിര്‍ള. കഴിഞ്ഞ തിങ്കളാഴ്ച ബിജെപി എംപി വീരേന്ദ്ര കുമാറിനെ പ്രോട്ടേം സ്പീക്കറായി തെരഞ്ഞെടുത്തിരുന്നു.