ശ്രീധരൻപിള്ളയുടെ മതവിദ്വേഷ പ്രസംഗം ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് ഹൈക്കോടതി

single-img
18 June 2019

ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയുടെ വിവാദപ്രസംഗത്തെക്കുറിച്ച് ഡിവൈഎസ്പി റാങ്കിൽ കുറയാത്ത പോലീസുദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് ഹൈക്കോടതി. ആറ്റിങ്ങൽ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥിയുടെ മുഖ്യതിരഞ്ഞെടുപ്പ് ഏജന്റായ വി. ശിവൻകുട്ടിയാണ് ഹർജി നൽകിയത്.

Support Evartha to Save Independent journalism

അന്വേഷണം പ്രത്യേക സംഘത്തെയോ ക്രൈംബ്രാഞ്ചിനെയോ എൽപ്പിക്കണമെന്ന ർജിയിലാണിത്.മതവിദ്വേഷമുണ്ടാക്കുംവിധം സംസാരിച്ചെന്ന കുറ്റത്തിനുൾപ്പെടെ കേസെടുത്ത് അന്വേഷിക്കുന്നുണ്ടെന്ന് സർക്കാർ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു.

ബാലാകോട്ടിലെ സൈനികാക്രമണത്തിൽ മരിച്ചവരുടെ എണ്ണം സംബന്ധിച്ച പരാമർശമാണ് വിവാദമായത്. ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായായിരുന്നു പ്രസംഗം.