പുൽവാമയില്‍ പോലീസ് സ്റ്റേഷന് നേര്‍ക്ക് ഭീകരാക്രമണം; മൂന്ന് പേര്‍ അതീവ ഗുരുതര നിലയില്‍

single-img
18 June 2019

ജമ്മു കാശ്മീരില്‍ പുൽവാമയിൽ പോലീസ് സ്റ്റേഷന് നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്. പോലീസ് സ്റ്റേഷന് നേരെ ഭീകരര്‍ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യസ്ഥാനത്തെത്തിയില്ല. പകരം സ്റ്റേഷന് പുറത്തെ തിരക്കേറിയ റോഡിൽ വീണ് പൊട്ടുകയായിരുന്നു.

Support Evartha to Save Independent journalism

പ്രദേശവാസികളായ ഏഴ് പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.