പി കെ ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവിന്‍റെ രാജി സ്വീകരിക്കാതെ ഡിവൈഎഫ്ഐ

single-img
18 June 2019

പി കെ ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവിന്‍റെ രാജി ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം സ്വീകരിച്ചില്ല. യുവതിയുടെ ആരോപണങ്ങൾ ചർച്ച ചെയ്തതിനു ശേഷം തുടർനടപടികൾ സ്വീകരിക്കാം എന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്. ശശിക്കെതിരെ പരാതി നൽകിയപ്പോൾ സ്ത്രീപക്ഷ നിലപാടെടുത്ത് ഉറച്ചു നിന്നവരെയെല്ലാം തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് ജില്ലാ കമ്മറ്റിയംഗമായ വനിതാ നേതാവ് രാജി നൽകിയത്.

Support Evartha to Save Independent journalism

ഇതിനിടെ മുതിർന്ന നേതാക്കൾ അനുനയ നീക്കങ്ങൾക്കും ശ്രമം നടത്തുന്നുണ്ട്. യുവതിക്കൊപ്പം നിന്ന ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ജിലനേഷ് ബാലനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. കൂടാതെ നിരന്തരം അപവാദപ്രചാരണം നടത്തിയിരുന്ന ഭാരവാഹിയെ ജില്ലാ സെക്രട്ടേറിയറ്റിലെടുത്തെന്നും ആക്ഷേപമുണ്ട്.

അടുത്ത ആഴ്ച്ച ചേരുന്ന ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിക്ക് ശേഷമേ ഇക്കാര്യം ജില്ലാ കമ്മറ്റി ചർച്ച ചെയ്യൂ. പ്രശ്നത്തിൽ വീണ്ടും സംസ്ഥാന കമ്മറ്റിക്ക് പരാതി നൽകുന്ന കാര്യമോ നിയമ നടപടിക്ക് ഒരുങ്ങുന്ന കാര്യമോ തൽക്കാലം പരിഗണനയിലില്ലെന്നാണ് യുവതി പ്രതികരിച്ചത്.