ശുഭരാത്രിയുടെ രണ്ടാം ടീസറിനും മികച്ച പ്രതികരണം

single-img
17 June 2019

Support Evartha to Save Independent journalism

ദിലീപിനെ നായകനാക്കി വ്യാസന്‍ കെ.പി. സംവിധാനം ചെയ്യുന്ന ‘ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറിനും മികച്ച പ്രതികരണം. രണ്ടു ദിവസത്തിനുള്ളില്‍ യുടൂബില്‍ മാത്രം മൂന്നുലക്ഷത്തളം ആളുകളാണ് ടീസര്‍ കണ്ടത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ടീസര്‍ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു.

ദിലീപിനൊപ്പം നാദിര്‍ഷയും ടീസറിലുണ്ട്. ഒരുമയുടെ സന്ദേശം നല്‍കുന്ന മനോഹരമായ ടീസര്‍ തന്നെയാണ് ചിത്രത്തിന്റേത്. അനു സിത്താരയാണ് നായിക. കൃഷ്ണനായി ദിലീപ് എത്തുമ്പോള്‍ മുഹമ്മദ് എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത് സിദ്ദിഖ് ആണ്.

വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിജയ് ബാബു, നെടുമുടി വേണു, സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍.

അബ്രഹാം മാത്യു നിര്‍മിക്കുന്ന ചിത്രത്തിന്റെ വിതരണം അബാം മൂവീസ്. ഛായാഗ്രഹണം ആല്‍ബി. സംഗീതം ബിജിബാല്‍. എഡിറ്റിങ് കെ. എച്ച്. ഹര്‍ഷന്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി.