ബിക്കിനി ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി

single-img
17 June 2019

Support Evartha to Save Independent journalism

ഫെയ്‌സ്ബുക്കില്‍ ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തതിന് ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി. മ്യാന്‍മറിലാണ് സംഭവം. ഇത് മ്യാന്‍മറിന്റെ സംസ്‌കാരമല്ല എന്ന് പറഞ്ഞാണ് നങ് മ്യൂ സാന്‍ എന്ന ഡോക്ടറുടെ ലൈസന്‍സ് മെഡിക്കല്‍ കൗണ്‍സില്‍ മരവിപ്പിച്ചത്.

നങ് മ്യൂ സന്‍ നിരന്തരം അശ്ലീലമായ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ ഇട്ടുകൊണ്ടിരിക്കുകയാണെന്നും അത് സംസ്‌കാരത്തിന് ചേരുന്നതല്ല എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ചു. ഇതാണ് ലൈസന്‍സ് റദ്ദാക്കാന്‍ കാരണമെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ അഭിപ്രായപ്പെടുന്നത്.

ജനറല്‍ ഫിസിഷ്യനായ നങ് മ്യൂ സാന്‍ രണ്ട് വര്‍ഷം മുന്‍പാണ് മോഡലിങ് രംഗത്തേക്ക് എത്തുന്നത്. മോഡണ്‍ വസ്ത്രങ്ങളണിഞ്ഞാണ് ഫോട്ടോഷൂട്ടുകള്‍. സംഭവത്തില്‍ പ്രതിഷേധിച്ചും നങ്ങിനെ പിന്തുണച്ചും ഫെമിനിസ്റ്റുകള്‍ രംഗത്തെത്തി. കൗണ്‍സില്‍ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് നങ് മ്യൂ സാനും വ്യക്തമാക്കി.