‘ഉണ്ട’ ഒരു റിയലിസ്റ്റിക് സിനിമ, മമ്മൂക്ക ചുമ്മാ വന്നങ്ങ് തകര്‍ത്തു: അനു സിതാര

single-img
16 June 2019

മിനിയാന്ന് പ്രദർശനത്തിനെത്തിയ മമ്മൂട്ടി ചിത്രം ‘ഉണ്ട’ മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ് . സിനിമയെ കുറിച്ച്‌ മലയാള സിനിമാ താരങ്ങളും പ്രതികരണങ്ങള്‍ അറിയിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ മമ്മൂട്ടി ആരാധക കൂടിയായ അനു സിതാരയാണ് ഒടുവില്‍ പ്രതികരണം അറിയിച്ചത്. ‘ഉണ്ട’ ഒരു റിയലിസ്റ്റിക് സിനിമയാണെന്നും സിനിമയില്‍ പ്രവര്‍ത്തിച്ച അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ എന്നുമാണ് നടി കുറിച്ചത്. അതോടൊപ്പം ഖാലിദ് റഹ്മാന്റെ സംവിധാനം ഗംഭീരമായെന്നും മമ്മൂക്ക ചുമ്മാ വന്നങ്ങ് തകര്‍ത്തെന്നും നടി പറയുന്നു.

Doante to evartha to support Independent journalism

മാത്രമല്ല ചിത്രത്തിന്റെ ക്ലൈമാക്സും ആക്ഷന്‍ രംഗങ്ങളും കിടിലന്‍ ആയെന്നും അനു സിത്താര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മമ്മൂട്ടിയോടൊപ്പം മുന്‍പ് കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തില്‍ ഒരുമിച്ച്‌ അഭിനയിച്ച താരമാണ് അനു സിതാര. മമ്മൂട്ടി നായകനായ എറ്റവും പുതിയ ചിത്രമായ മാമാങ്കത്തിലും അനു സിത്താര പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്.