ടി. നസറുദ്ദീന്റെ കട കോര്‍പറേഷന്‍ പൂട്ടിച്ചു

single-img
15 June 2019

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീന്റെ കോഴിക്കോട് മിഠായിത്തെരുവിലെ കട കോര്‍പറേഷന്‍ അടച്ചുപൂട്ടി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണു നടപടി. ബ്യൂട്ടി സ്‌റ്റോഴ്‌സ് എന്ന കടയാണ് കോര്‍പ്പറേഷന്‍ അധികൃതരെത്തി പൂട്ടിച്ചത്.

1988 മുതല്‍ ലൈസന്‍സില്ലാതെയാണ് കട പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ അധികൃതര്‍ അഞ്ച് തവണ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കടയുടമയുടെ ഭാഗത്തു നിന്നും പ്രതികരണമുണ്ടാകാത്ത സാഹചര്യത്തിലാണ് നടപടി. കടയടപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കടയിലെ ജീവനക്കാരും ഒരു വിഭാഗം വ്യാപാരികളും പ്രതിഷേധവുമായെത്തി.

പൊലീസ് ഇവരെ സ്ഥലത്തു നിന്നും നീക്കം ചെയ്തതിനു ശേഷമാണ് അധികൃതര്‍ കടപൂട്ടി സീല്‍ ചെയ്തത്. എന്നാല്‍, കടക്ക് ലൈസന്‍സ് എടുക്കേണ്ടെന്ന് കോടതി വിധിയുണ്ടെന്നും ലൈസന്‍സ് എടുക്കാന്‍ ഉദ്ദേശമില്ലെന്നുമായിരുന്നു ടി നസറുദ്ദീന്റെ പ്രതികരണം.

കോര്‍പ്പറേഷന്‍ അധികൃതര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നസറുദ്ദീന്‍ പറഞ്ഞു. കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ പ്രതികരിച്ചതിന്റെ പ്രതികാരമായാണ് കടപൂട്ടിച്ചതെന്നും നസറുദ്ദീന്‍ ആരോപിച്ചു.