ഹോട്ടലിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ ശ്വാസംമുട്ടി ശുചീകരണ തൊഴിലാളികള്‍ അടക്കം ഏഴ് പേര്‍ മരിച്ചു

single-img
15 June 2019

Support Evartha to Save Independent journalism

ഗുജറാത്തില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഏഴു പേര്‍ ശ്വാസംമുട്ടി മരിച്ചു. ഹോട്ടലില്‍നിന്നുള്ള അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ നാലുപേര്‍ ശുചീകരണ തൊഴിലാളികളും മൂന്നുപേര്‍ ഹോട്ടല്‍ ജീവനക്കാരുമാണ്.

വഡോദരയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ ഫര്‍തികുയ് ഗ്രാമത്തിലാണ് സംഭവം. ഒരു ശുചീകരണ തൊഴിലാളിക്ക് മാന്‍ഹോളില്‍ നിന്ന് പുറത്ത് വരാന്‍ കഴിയാതെ വന്നതോടെ മറ്റ് തൊഴിലാളികള്‍ രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നുവെന്ന് കളക്ടര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിനു ശേഷം ഹോട്ടല്‍ മാനേജര്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.