‘ഓര്‍മ്മയില്‍ ഒരു ശിശിരം’ ജൂണ്‍ 28 ന് തിയേറ്ററുകളിലേക്ക്

single-img
14 June 2019

Support Evartha to Save Independent journalism

നവാഗതനായ വിവേക് ആര്യന്‍ സംവിധാനം ചെയ്യുന്ന ‘ഓര്‍മ്മയില്‍ ഒരു ശിശിരം’ ജൂണ്‍ 28 ന് തിയേറ്ററുകളിലെത്തും. തട്ടത്തിന്‍ മറയത്ത്, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, ഒറ്റമുറി വെളിച്ചം, ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കു സുപരിചിതനായ ദീപക് പറമ്പോല്‍ ആണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദീപക് ആദ്യമായാണ് നായകവേഷത്തിലെത്തുന്നത്. അനശ്വര പൊന്നമ്പത്ത് ആണ് നായിക.

നേരത്തെ ചിത്രത്തിന്റെ ട്രെയിലറിനും, പാട്ടിനുമെല്ലാം നിറഞ്ഞ സ്വീകാര്യത ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ അഞ്ച് ലക്ഷത്തിലധികം ആളുകളാണ് ചിത്രത്തിന്റെ പാട്ടും ട്രെയിലറുമെല്ലാം കണ്ടത്. സ്‌കൂള്‍ കാലത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്നതായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍. പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.

മാക്‌ട്രോ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എല്‍ദോ മാത്യു, ജെയിംസ് സാം, എന്നിങ്ങനെ യുവനടന്‍മാരോടൊപ്പം ഇര്‍ഷാദ്, അശോകന്‍, മാല പാര്‍വതി, സുധീര്‍ കരമന, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിഷ്ണുരാജിന്റേതാണ് കഥ. അരുണ്‍ ജെയിംസ് ക്യാമറ ചലിപ്പിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം നല്‍കുന്നു.