മകനെ വേലക്കാരി പീഡിപ്പിച്ചു: കുടുംബത്തിനെതിരെ കേസ് നല്‍കി യുവതി

single-img
13 June 2019

നാലര വയസ്സുകാരനായ മകനെ വീട്ടുവേലക്കാരി പീഡിപ്പിച്ച സംഭവം ഗൗനിക്കാതെ വേലക്കാരിയെ ജോലിയില്‍ തുടരാന്‍ അനുവദിച്ച കുടുംബത്തിനെതിരെ പരാതി നല്‍കി വീട്ടമ്മ. മുംബൈയിലെ മലബാര്‍ ഹില്‍സ്‌ വീട്ടിലാണ്‌ സംഭവം നടന്നത്‌.

മകനെ വീട്ടുജോലിക്കാരി ലൈംഗികമായി ഉപദ്രവിക്കുന്നതായി യുവതി കുട്ടിയുടെ പിതാവിനേയും ഭർതൃവീട്ടുകാരേയും അറിയിച്ചു. എന്നാൽ കള്ളം പറയുകയാണെന്ന് പറഞ്ഞ് വീട്ടുകാർ ഈ പരാതി മുഖവിലയ്ക്കെടുത്തില്ല. ഇതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയിൽ വീട്ടുജോലിക്കാരി, കുട്ടിയുടെ പിതാവ്, മുത്തശ്ശൻ, മുത്തശ്ശി എന്നിവർക്കെതിരെ കേസെടുത്തു.

അഭിഭാഷകയായ യുവതി തന്റെ മകന്റെ ശരീരത്തില്‍ വീട്ടിലെ ജോലിക്കാരി സഭ്യമല്ലാത്ത രീതിയില്‍ സ്‌പര്‍ശിക്കുന്നത്‌ കണ്ടു. സംശയം തോന്നിയ യുവതി വേലക്കാരിയെ നിരീക്ഷിക്കാന്‍ തുടങ്ങി. തുടര്‍ന്ന്‌ കുട്ടി ലൈംഗിക ചൂഷണത്തിന്‌ വിധേയനാകുന്നതായി ഇവര്‍ മനസ്സിലാക്കി. ഇതേക്കുറിച്ച്‌ സംസാരിച്ചപ്പോള്‍ സംഭവിച്ചതെല്ലാം കുട്ടി യുവതിയോട് പറഞ്ഞു. കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് പോക്സോ പ്രകാരം കേസെടുത്തത്.