പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചാൽ മക്കൾക്ക് ഇനി ജയിൽ

single-img
13 June 2019

പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് ഇനി ജയിലിൽ കിടക്കാം. ബിഹാറിൽ മക്കള്‍ക്കെതിരെ മാതാപിതാക്കള്‍ പരാതി നല്‍കിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം മക്കൾക്കെതിരെ കേസുടുക്കാനാണ് നിർദ്ദേശം.

പ്രായമേറിയ മാതാപിതാക്കളെ മക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന് ബീഹാര്‍ സോഷ്യല്‍ വെല്‍ഫയര്‍ വിഭാഗം മന്ത്രിസഭയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മന്ത്രിസഭാ പരിഗണിക്കുകയും ശുപാർശ അംഗീകരിക്കുകയുമായിരുന്നു.

ഇതിന് ശേഷമാണ് മക്കള്‍ക്കെതിരെ കേസ് എടുക്കാമെന്ന് മന്ത്രി സഭ അറിയിച്ചത്. മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് തടവ് ശിക്ഷ നല്‍കണമെന്നാരുന്നു ബീഹാര്‍ സോഷ്യല്‍ വെല്‍ഫയര്‍ മന്ത്രിസഭയോട് ശുപാര്‍ശ ചെയ്തത്.