ഇന്ത്യ – ന്യൂസീലൻഡ് മത്സരം വൈകും

single-img
13 June 2019

ലോകകപ്പ് ക്രിക്കറ്റിൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ–ന്യൂസീലൻഡ് മൽസരത്തിൽ ടോസ് വൈകുന്നു. മഴ പെയ്തു തോർന്നെങ്കിലും ഔട്ട്ഫീൽഡിലുള്ള നനവാണ് പ്രശ്നം. പിച്ച് പരിശോധിച്ച അംപയർമാർ പിച്ച് ഉണങ്ങുന്നതിന് കുറച്ചുകൂടി സമയം അനുവദിക്കാൻ തീരുമാനിച്ചു. ഇതോടെ മൽസരം വൈകിയേ ആരംഭിക്കൂ. മൽസരം നടക്കുന്ന നോട്ടിങ്ങാമിൽ ദിവസങ്ങളായി കനത്ത മഴയാണ്.