സംസ്ഥാനത്ത് കളക്ടര്‍മാര്‍ക്ക് മാറ്റം; വാസുകിക്ക് പകരം തിരുവനന്തപുരത്ത് പിബി നൂഹ്

single-img
12 June 2019

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കളക്ടര്‍മാരെ മാറ്റി നിയമിച്ചു. വാസുകിക്ക് പകരമായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹുവിനെ തിരുവനനതപുരത്ത് നിയമിച്ചു. നൂഹിന് പകരം കെ ഗോപാലകൃഷ്ണനാണ് പുതിയ പത്തനംതിട്ട ജില്ലാ കളക്ടര്‍. അതേപോലെ കൊല്ലം കളക്ടറായി എസ് ഷാനവാസിനെ നിയമിച്ചു. കണ്ണൂര്‍ ജില്ലയിൽ ടിവി സുഭാഷ് നിയമിതനായി.

തലസ്ഥാനത്തെ കളക്ടറായിരുന്ന കെ വാസുകി ആറ് മാസത്തെ അവധിയില്‍ പോയതിന് പിന്നാലെയാണ് പുതിയ കളക്ടറെ നിയമിച്ചത്. സംസ്ഥാനത്തെ പുതിയ ലാന്‍ഡ് റവന്യൂ കമ്മീഷണറായി സിഎ ലതയെ യുവി ജോസിന് പകരമായി നിയമിച്ചിട്ടുണ്ട്. ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് വിവിധ ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി നിയമിക്കാന്‍ തീരുമാനിച്ചത്.