ബലാത്സംഗം ചെയ്യുന്നവരുടെ മൂക്കും ചെവികളും മറ്റ് അവയവങ്ങളും ജനങ്ങളുടെ നടുവില്‍ വച്ച് ഛേദിക്കണം: മധ്യപ്രദേശ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി

single-img
12 June 2019

ബലാത്സംഗം ചെയ്യുന്ന ആളുകളുടെ അവയവങ്ങള്‍ ജനങ്ങളുടെ നടുവില്‍ വച്ച് ഛേദിക്കണമെന്ന് മധ്യപ്രദേശ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ഇമര്‍തി ദേവിയാ. ഇത്തരത്തിലുള്ള കുറ്റം ചെയ്യുന്ന പ്രതികളുടെ മൂക്കും ചെവികളും മറ്റ് അവയവങ്ങളും ജനങ്ങളുടെ നടുവില്‍ വച്ച് ഛേദിക്കണമെന്ന് മന്ത്രി പറഞ്ഞു.

മധ്യപ്രദേശിൽ ബലാത്സംഗത്തിനിരയായ എട്ടുവയസ്സുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന.തെറ്റ് ആരുചെയ്താലും അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണം. പൊതുസ്ഥലത്ത്ജനങ്ങള്‍ നോക്കി നില്‍ക്കെ വേണം ശിക്ഷ നല്‍കാന്‍. തുടർന്നും കുറ്റം ചെയ്യുന്നവര്‍ക്ക് അതൊരു പാഠമായിരിക്കും. ഇമര്‍തി ദേവി പറഞ്ഞു.