തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകി അവധിയില്‍ പ്രവേശിച്ചു; അവധി സര്‍ക്കാരുമായി അഭിപ്രായ ഭിന്നതയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ

single-img
11 June 2019

Support Evartha to Save Independent journalism

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ വാസുകി അവധിയില്‍ പ്രവേശിച്ചു. ആറ് മാസത്തേക്കാണ് വാസുകി അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. വാസുകി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. എഡിഎം. വിനോദിനാണ് പകരം ചുമതല. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തില്‍ സര്‍ക്കാരുമായി അഭിപ്രായ ഭിന്നതയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കളക്ടറുടെ അവധി.

കളക്ടര്‍ വാസുകിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇത് തിരുവന്തപുരത്തെ എന്റെ പ്രിയപ്പെട്ട ആളുകള്‍ക്കുള്ള ചെറിയൊരു യാത്രയയപ്പ് സന്ദേശമാണ്. ഇക്കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ ഏറ്റവും അത്ഭുതകരമായതും സമ്പന്നമായ അനുഭവസമ്പത്തുള്ളതുമാണ്.

നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് അതിന് കാരണമെന്നും അതിന് താന്‍ കടപ്പെട്ടിരിക്കുന്നെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കളക്ടര്‍ പറയുന്നു. മികച്ച സേവനം നടത്തിയെന്നാണ് വിശ്വസിക്കുന്നതെന്നും എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കണമെന്നും പോസ്റ്റില്‍ അഭ്യര്‍ത്ഥിക്കുന്നു.

തികച്ചും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് ആറുമാസത്തെ നീണ്ട അവധിയില്‍ പ്രവേശിക്കുന്നത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി അവധിക്ക് അപേക്ഷിച്ചിരുന്നു. അവധിക്ക് അനുവദിച്ച് നല്‍കിയ സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും കളക്ടര്‍ പറഞ്ഞു. തിരുവനന്തപുരം എല്ലായ്‌പോഴും തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നുണ്ടെന്നും അതു തന്നെയാണ് തിരുവനനന്തപുരത്ത് നിന്ന് താന്‍ പ്രതീക്ഷിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.