‘ആ​ന്ധ്രാ ഗ​വ​ർ​ണ​റാ​കു​ന്ന സു​ഷ​മ സ്വ​രാ​ജി​ന് അ​ഭി​ന​ന്ദ​നം’; അര മണിക്കൂറിനു ശേഷം ട്വീ​റ്റ് പി​ൻ​വ​ലി​ച്ച് കേ​ന്ദ്ര​മ​ന്ത്രി

single-img
11 June 2019

ആന്ധ്രാ ഗവർണറാകുമെന്ന വാർത്തകൾ തള്ളി മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഗവർണറായി തന്നെ നിയമിച്ചെന്ന വാർത്തകൾ തെറ്റാണെന്ന് സുഷമ ട്വീറ്റ് ചെയ്തു. നേരത്തെ ആന്ധ്രാ ഗവർണർ ആയി ചുമതല ഏൽക്കുന്ന സുഷമ സ്വരാജിനു ആശംസകൾ അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ട്വീറ്റ് ചെയ്തിരുന്നു.  ഇതിന് പിന്നാലെയാണ് സുഷമ ഗവർണറാകുമെന്ന് വാർത്തകൾ പുറത്ത് വന്നത്. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ ഹര്‍ഷ് വര്‍ദ്ധന്‍ ട്വീറ്റ്  പിന്‍വലിച്ചു.  ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ല്‍ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​തി​രു​ന്ന സു​ഷ​മ അ​ക്കാ​ര​ണ​ത്താ​ൽ മോ​ദി മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നും ഒ​ഴി​വാ​യി​രു​ന്നു.