മരടിലെ ഫ്‌ളാറ്റുകള്‍ ഇപ്പോള്‍ പൊളിക്കേണ്ടെന്ന് സുപ്രീംകോടതി; താല്‍ക്കാലിക ആശ്വാസം

single-img
10 June 2019

Support Evartha to Save Independent journalism

എറണാകുളം മരട് മുനിസിപ്പാലിറ്റിയില്‍ നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് താത്ക്കാലിക സ്റ്റേ. ഫ്‌ളാറ്റിലെ താമസക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ആറ് ആഴ്ചത്തേക്ക് തല്‍സ്ഥിതി തുടരാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സുപ്രീംകോടതി അവധിക്കാല ബെഞ്ചിന്റേതാണ് വിധി.

ഫ്‌ളാറ്റ് സമുച്ചയം പൊളിക്കണമെന്ന ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 32 താമസക്കാരാണ് കോടതിയെ സമീപിച്ചത്. താമസക്കാരുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീംകോടതി ഉത്തരവെന്നും താമസക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തീരദേശ പരിപാലന ചട്ടം ലംഘിച്ചു നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. അനധികൃത നിര്‍മാണങ്ങള്‍ കാരണം ഇനിയും കേരളത്തിനു പ്രളയവും പേമാരിയും താങ്ങാനാവില്ലെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു.