തിരൂരില്‍ അറക്കാന്‍ എടുത്ത കോഴി ജീവനും കൊണ്ടോടി; പിന്നാലെ ഓടിയ കടയുടമ വീണത് അറുപതടിയോളം താഴ്ചയുള്ള പൊട്ടക്കിണറ്റില്‍

single-img
10 June 2019

Support Evartha to Save Independent journalism

അറക്കാനെടുത്ത കോഴി ജീവനും കൊണ്ടോടി, പിന്നാലെ ഓടിയ കടയുടമ കാല്‍ വഴുതി കിണറ്റില്‍ വീണു. വീഴ്ചയില്‍ കടയുടമയായ അലി(40)യുടെ എല്ലുകള്‍ പൊട്ടി. കഴുത്തിനും നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റ അലിയെ രണ്ട് ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഇന്നലെ രാവിലെ പത്ത് മണിയോടെ തിരൂരിലാണ് സംഭവം.

അലി കോഴിയെ അറക്കാന്‍ എടുത്തപ്പോള്‍ അത് തെന്നിമാറുകയായിരുന്നു. അതിന് പിന്നാലെ ഓടിയ അലി അറുപതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരിക്ക് മൂലം മുകളിലേക്ക് കയറ്റാന്‍ സാധിച്ചില്ല.

ഇദ്ദേഹത്തെ കിണറ്റിലെ പാറയിലേക്ക് കിടത്തിയ ശേഷം നാട്ടുകാര്‍ അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഒരു മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് അലിയെ രക്ഷിച്ചത്.