വി​മാ​ന യാ​ത്രാ​നി​ര​ക്കി​ലെ കൊ​ള്ള തടയണം;എയര്‍ലൈനുകളുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി

single-img
9 June 2019

ന്യൂഡല്‍ഹി: ക്രമാതീതമായി ഉയരുന്ന വിമാന യാത്രാ നിരക്ക് വര്‍ദ്ധനവ് തടയുന്നതിന് എയര്‍ലൈനുകളുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ സമഗ്ര വികസനം സാദ്ധ്യമാക്കുന്നതിന് ബന്ധപ്പെട്ട ഏജന്‍സികളുടെ യോഗം തിരുവനന്തപുരത്ത് ചേരുമെന്നും അദ്ദേഹം അറിയിച്ചു.

കേരള ഹൗസില്‍ കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറി പ്രതീപ് സിംഗ് ഖരോള മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം ഉണ്ടായത്. കേരളത്തെ പ്രധാന ഏവിയേഷന്‍ ഹബായുള്ള വികസനം, കേരളത്തിലെ നാല് വിമാനത്താവളങ്ങളുടേയും സമഗ്ര വികസനം, എയര്‍പോര്‍ട്ടുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, കൂടുതല്‍ ഫ്ളൈറ്റുകള്‍ അനുവദിക്കല്‍ എന്നീ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

പെ​രു​ന്നാ​ള്‍ അ​വ​ധി​ക്കാ​ല​മെ​ത്തി​യ​തോ​ടെ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്രാ നി​ര​ക്കി​ല്‍ വ​ന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.