ക്യാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ നല്‍കിയ സംഭവം; ആരോഗ്യ രംഗത്തിന് അനുഭവപാഠമെന്ന് ആരോഗ്യമന്ത്രി;ഡോ​ക്ട​ര്‍​മാ​ര്‍ മ​നഃ​പൂ​ര്‍​വം പി​ഴ​വ് വ​രു​ത്തി​യെ​ന്ന് ക​രു​തു​ന്നി​ല്ല

single-img
9 June 2019

ദില്ലി: ക്യാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യ രംഗത്തിന് ഇതൊരു അനുഭവപാഠമാണെന്ന് മന്ത്രി ദില്ലിയില്‍ പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡ്‌ കൂടാതെ കീമോ തീരുമാനിക്കരുതെന്നു നിര്‍ദേശിക്കും. ഡോക്ടര്‍ മനപ്പൂര്‍വ്വം പിഴവ് വരുത്തുമെന്ന് കരുതുന്നില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Support Evartha to Save Independent journalism

കീ​മോ​യ്ക്ക് വി​ധേ​യ​യാ​യ യു​വ​തി​യ്ക്ക് തു​ട​ര്‍ ചി​കി​ത്സ​യ്ക്ക് എല്ലാ സംവിധാനവും ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കാന്‍സറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി ചെയ്ത സംഭവം വിദഗ്ദ്ധ സമിതി അന്വേഷിക്കും. സര്‍ജന്‍, റേഡിയോ തെറാപ്പിസ്റ്റ്, പത്തോളജിസ്റ്റ് എന്നിവര്‍ അടങ്ങിയ സംഘമാകും അന്വേഷിക്കുക. മറ്റു മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള വിദഗ്ധര്‍ ആകും സംഘത്തില്‍ ഉണ്ടാകുക.