ഭരണകൂട പിന്തുണയോടെയുള്ള തീവ്രവാദമാണ് ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
9 June 2019

മാലേ: ഭരണകൂടത്തിന്റെ പിന്തുണയോടെ നടക്കുന്ന തീവ്രവാദമാണ്‌ ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. വന്‍ വിജയത്തോടെ അധികാരത്തില്‍ തിരിച്ച് വന്നശേഷം മോദി നടത്തുന്ന് ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു മാലദ്വീപിലേക്ക്‌.

Support Evartha to Save Independent journalism

ഒരു രാഷ്ട്രത്തിന് മാത്രമല്ല, മനുഷ്യര്‍ക്ക് ഒന്നാകെ ഭീഷണിയാകുന്ന പ്രവര്‍ത്തനമാണ് തീവ്രവാദം. ഭരിക്കുന്ന ഗവണ്‍മെന്റിന്റെ സഹായത്താല്‍ നടക്കുന്ന തീവ്രവാദമാണ് ഇന്ന് ലോകത്തിന് ഏറ്റവും വലിയ ഭീഷണിയായി ഉയര്‍ന്നിരിക്കുന്നത് . തീവ്രവാദം ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ ലോക സമൂഹം ഒന്നാകെ രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീവ്രവാദത്തെ എങ്ങനെ നേരിടുന്നു എന്നതാണ് മികച്ച ഭരണാധികാരികളെ മനസ്സിലാക്കാനുള്ള ഘടകമെന്നും മോദി മാലദ്വീപ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി. പീപ്പിള്‍സ്‌ മജ്‌ലിസ് എന്നറിയപ്പെടുന്ന പാര്‍ലമെന്റിനെ ശനിയാഴ്ചയാണ് മോദി അഭിസംബോധന ചെയ്തത്.