കൊല്ലം തുളസിയുടെ പക്കല്‍നിന്നും ആറുലക്ഷം രൂപ തട്ടിപ്പ് നടത്തിയ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

single-img
8 June 2019

പ്രശസ്ത നടന്‍ കൊല്ലം തുളസിയുടെ പക്കല്‍നിന്നും ആറുലക്ഷം രൂപ കബളിപ്പിച്ച കേസില്‍ യുവമോര്‍ച്ച നേതാവ് പിടിയില്‍. തിരുവനന്തപുരം ജില്ലയിലെ യുവമോര്‍ച്ച നേതാവും വലിയശാല സ്വദേശിയുമായ പ്രശോഭ് വി നായരെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടു.

Support Evartha to Save Independent journalism

പ്രശോഭ് കൊല്ലം തുളസിയ്ക്ക് നല്‍കാനുണ്ടായിരുന്ന ആറ് ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടപ്പോള്‍ ചെക്ക് നല്‍കുകയും എന്നാല്‍ ചെക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് തുളസി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൊല്ലം തുളസി ബിജെപി ജില്ലാ നേതൃത്വത്തിനും പരാതി നല്‍കിയുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും നടപടി ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് തുളസി പോലീസിനെ സമീപിച്ചത്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ സമരങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന തുളസി സംസ്ഥാന ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമായിരുന്നു പുലര്‍ത്തിയിരുന്നത്.